RSS

ആനക്കയം ഗ്രാമപഞ്ചായത്ത്

ആനക്കയം. ചരിത്രമുറങ്ങുന്ന മണ്ണ് എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്ന പ്രദേശം. ടിപ്പുസുല്‍ത്താ ന്റെ മൈസൂര്‍സൈന്യം പടയോട്ടം നടത്തിയനാട്. വെള്ളക്കാരന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ നട ന്ന 1921-ലെ മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്. മലബാര്‍കലാപത്തിന്റെ പ്രമുഖനേതാവായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ അയല്‍ ഗ്രാമം, സ്വാതന്ത്ര്യസമരപോരാളികള്‍ക്ക് ഒളിത്താവളമൊരുക്കിയ പന്തല്ലൂര്‍മല, പ്രാചീനകാലത്തെ ഇരുമ്പുഖനിയെന്നു പറയപ്പെടുന്ന ഇരുമ്പുഴി. ആനക്കയത്തിന് ഒട്ടേറെ ചരിത്രസംഭവവങ്ങള്‍ പറയാനുണ്ട്. ഒരു ചരിത്രവിദ്യാര്‍ത്ഥിയെ സംബന്ധിച്ചിത്തോളം ആകര്‍ഷകമായസ്ഥലം.

ഏറനാട് താലൂക്കില്‍ മഞ്ചേരിക്കും മലപ്പുറത്തിനും ഇടയിലായാണ് ആനക്കയം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറിയകുന്നുകളും മലകളും വയലുകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ സമ്പല്‍സമൃദ്ധിക്ക് ഒരു താങ്ങായിക്കൊണ്ട് കടലുണ്ടിപ്പുഴ ഒഴുകുന്നു. കടലുണ്ടിപ്പുഴയുടെ സാന്നിദ്ധ്യം ആനക്കയം പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു. ആനക്കയം വില്ലേജെന്നും പന്തല്ലൂര്‍ വില്ലേജെന്നും.

ആനക്കയം പഞ്ചായത്തിന്റെ വടക്ക് മഞ്ചേരി മുനിസിപ്പാലിറ്റിയും പാണ്ടിക്കാട് പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. കിഴക്ക് ഭാഗം കീഴാറ്റൂര്‍, മങ്കടപഞ്ചായത്തുകളുമായി അതി ര്‍ത്തി പങ്കിടുന്നു. മലപ്പുറം, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, പൂക്കോട്ടൂര്‍പഞ്ചായത്ത് എന്നിവ പടിഞ്ഞാറ് ഭാഗ ത്തും സ്ഥിതി ചെയ്യുന്നു. 22 വാര്‍ഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃ തി 45.23 ച.കി.മി ആണ്. 2001-ലെ സെന്‍സസ്പ്രകാരം ജനസംഖ്യ: പുരുഷന്‍മാര്‍ 21097 ഉം സ്ത്രീകള്‍: 22187 ഉം ആണ്. പട്ടികജാതിക്കാരില്‍ 1374 പുരുഷന്മാരും 1367 സ്ത്രീകളുമുണ്ട്. പട്ടികവര്‍ഗ്ഗത്തില്‍പെട്ട രണ്ടുകുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. ഇവിടത്തെ ജനസാന്ദ്രത 957/ച.കി.മീറ്ററും സാക്ഷരത 73.86%വുമാണ്.

1963-ലാണ് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതി നിലവില്‍ വന്നത്. ആദ്യത്തെ പ്രസിഡന്റ് കെ.വി.എം. ചേക്കുട്ടിഹാജിയും വൈസ ്പ്രസിഡന്റ് പുഴക്കല്‍ മുഹമ്മദ്കുട്ടിയും ആയിരുന്നു. കെ.വി. ആയിഷടീച്ചര്‍ പ്രസിഡന്റും കെ.വി. മുഹമ്മദാലി വൈ സ്പ്രസിഡന്റുമായ ഇപ്പോഴത്തെ ഭരണസമിതി നിലവില്‍വന്നത് 2005 ലാണ്. 22 അംഗങ്ങളാണ് നമ്മുടെ പഞ്ചായത്ത് സമിതിയിലുള്ളത്. പാര്‍ലമെന്റ്, അസംബ്ലി മണ്ഡലങ്ങളുടെ പേര് മലപ്പുറം എന്നാണ്. കേന്ദ്രറെയില്‍വേസഹമന്ത്രി ഇ.അഹമ്മദ്, അഡ്വ: എം. ഉമ്മര്‍ എന്നിവരാണ് യഥാക്രമം പ്രതിനിധികള്‍, ടി.അബ്ദുസ്സലാം, ഹഫ്‌സത്ത്, ജോ സ് കിണറ്റുകര എന്നി വര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും. അഡ്വ: എന്‍. ഷംസുദ്ദീന്‍ ജില്ലാപഞ്ചായത്ത് പ്രതിനിധിയുമാണ്.
1960-ന് മുമ്പ് ഒരൊറ്റ യു.പി.സ്‌കൂളും നിലവിലില്ലാതിരുന്ന ഈ പഞ്ചായത്തില്‍ ഇപ്പോള്‍ അഞ്ചു യു.പി. സ്‌കൂളുകളുണ്ട്. 16 എല്‍.പി. സ്‌കൂളുകളുമുണ്ട്. പന്തല്ലൂരിലും ഇരുമ്പൂഴിയിലൂമാണ് ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ സ്ഥിതിചെയ്യുന്നത്. 47 അംഗനവാടികളും സ്വാശ്രയമേഖലയില്‍ 2 ടി.ടി.ഐകളും ഒരു ബി.എഡ്് കോളേജും പഞ്ചായത്തില്‍ പ്രവര്‍ ത്തിച്ചുവരുന്നു.

ആനക്കയം പഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രം യഥാര്‍ത്ഥത്തില്‍ ആനക്കയം ഗ്രാമമാണ്. ഗ്രാമം എന്ന പേരില്‍ ഇന്ന് ഈ പ്രദേശം ഒതുങ്ങിനില്‍ക്കുന്നില്ല. കാരണം വികസനത്തിന്റെ പാതയില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഈ പ്രദേശം താമസിയാതെ തന്നെ ഒരു ചെറുപട്ടണായി മാറുമെന്ന് പ്രതീക്ഷിക്കാം. ഗ്രാമപഞ്ചായത്ത് കാര്യാലയം, വില്ലേജ് ഓഫീസ്, കൃഷിഭവന്‍, ഗവണ്‍മെന്റ് ആയുര്‍വേദഡിസ്‌പെന്‍സറി, വില്ലേ ജ്എക്സ്റ്റന്‍ഷന്‍ഓഫീസ്, സംസ്ഥാ ന വിത്തുല്‍പാദനകേന്ദ്രം, കശുമാവ്ഗവേഷണകേന്ദ്രം തുടങ്ങിയവയെല്ലാം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts with Thumbnails