RSS

ഐ.ടി. പഠനം സ്‌കൂളില്‍

ആധുനിക വിദ്യാഭ്യാസരംഗത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്കുള്ള സ്ഥാനം വളരെ വലുതാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ വിദ്യാഭ്യാസരംഗത്തും അതിന്റെതായ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതു കൊണ്ടുതന്നെ പ്രാഥമികവിദ്യാഭ്യാസത്തോടൊപ്പം ഐ.ടി. വിദ്യാഭ്യാസവും നിര്‍ബന്ധമായിത്തീരുന്നു.

2004-05 അധ്യായനവര്‍ഷത്തിലാണ് നമ്മുടെ സ്‌കൂളില്‍ ആദ്യമായി കമ്പ്യൂട്ടര്‍ എത്തുന്നത്. ആ വര്‍ഷം തന്നെ യു.പി. ക്ലാസിലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു. ഒരു അധ്യാപികയെ പി.ടി.എ. നിയമിച്ചു. ഓരോ ക്ലാസിനും ആഴ്ചയില്‍ രണ്ട് വീതം പിരിയേഡുകള്‍ ഐ.ടി.ക്കായി മാറ്റിവച്ചു. കമ്പ്യൂട്ടര്‍പഠനം ആരംഭിക്കുന്നത് ഒരു തിയറി ക്ലാസിലൂടെയാണ്. ഐ.ടി. പഠനം തുടങ്ങിയ സമയത്ത് ഒരു പ്രത്യേക സിലബസോ, കേവലം നിര്‍ദ്ദേശങ്ങള്‍ പോലുമോ ഇത് സംബന്ധിച്ചുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ എസ്.ആര്‍.ജി. തലത്തില്‍ തയ്യാറാക്കിയ ഒരു പാഠ്യക്രമമാണ് സ്‌കൂളില്‍ അനുവര്‍ത്തിച്ചു പോന്നിരുന്നത്. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍ പരിചയപ്പെടുത്തുക എന്ന പ്രാഥമികക്ലാസ് ഇന്നത്തെ കാലത്ത് അപ്രസക്തമാണെങ്കിലും അന്ന് അത്യാവശ്യമായിരുന്നു. തുടര്‍ന്ന് കമ്പ്യൂട്ടര്‍ സംജ്ഞകള്‍ പരിചയപ്പെടുത്തുന്നു. കഴ്‌സര്‍, ഡെസ്‌ക്‌ടോപ്, ഫോള്‍ഡര്‍ മുതലായവ.

തുടര്‍ന്നാണ് കുട്ടികളെ കമ്പ്യൂട്ടര്‍ ലാബിലേക്ക് കൊണ്ടുപോകുന്നത്. സ്ഥലസൗകര്യത്തിന്റെ  അഭാവം കാരണം, തുടക്കത്തില്‍ കുട്ടികളെ രണ്ടു ബാച്ചുകളായാണ് ലാബില്‍ കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇന്ന് എല്ലാ കുട്ടികളെയും ഉള്‍കൊള്ളാവുന്ന ഒരു  വിപുലീകൃത സ്മാ ര്‍ട്ട് ക്ലാസ്‌റൂം സ്‌കൂളില്‍ സജ്ജീകരി ച്ചിരിക്കുന്നു.  മൗസ് പ്രാക്ടീസ് ലഭിക്കുന്നതിനായി ഓരോ കുട്ടിക്കും വി വിധ ഗെയിമുകള്‍ കളിക്കാനവസരം നല്‍കുന്നു. വെറും വിനോദം എന്നതിലുപരി പഠനസംബന്ധിയായ ഗെയിമുകളാണ് ഉപയോഗപെടുത്തുന്നത്. കണക്ക്പഠനം, ശാസ്ത്രപഠനം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകുന്നു.

കഴിഞ്ഞവര്‍ഷം വരെ എല്ലാ കുട്ടികളെയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കുക എന്ന ദൗത്യമാണ് മുഖ്യമായും ചെയ്തു വന്നിരുന്നത്. കൂടാതെ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും ഐ.ടി. ലാബ് ഉപയോഗപ്പെടുത്തിയിരുന്നു. 8-ാം ക്ലാസിലെ ഐ.ടി. പഠനത്തിന് സഹായകമാകുന്ന രീതിയിലുള്ള ഒരു പരിശീലനമാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്നത്.
2009-10 വര്‍ഷമായപ്പോഴേക്കും ഐ.ടി. വിദ്യാഭ്യാസത്തിന് ഒരു പുതിയ മാനം കൈവന്നിരിക്കുന്നു. 5,6,7 ക്ലാസുകളില്‍ ഐ.ടി. ടെക്സ്റ്റ് ബുക്ക് ഉണ്ട്. അതിനനുസരിച്ച് ഐ.ടി. ക്ലാസുകള്‍ നവീകരിക്കപ്പെട്ടു. ആഴ്ചയിലുള്ള രണ്ട് പിരിയേഡുകള്‍ക്കു പുറമെ സാധ്യമായ മറ്റു പിരിയേഡുകളും കമ്പ്യൂട്ടര്‍ പഠനത്തിനായി മാറ്റിവെക്കുന്നു. കമ്പ്യൂട്ടറുടെ എണ്ണം കുട്ടികള്‍ക്കനുസരിച്ച് കുറവാണെങ്കിലും, എല്ലാ കുട്ടികള്‍ക്കും പ്രാക്ടിക്കലിന് അവസരം നല്‍കുന്നുണ്ട്.

ഐ.ടി. പിരിയഡുകളില്‍ മാത്രമല്ല മറ്റു പല സമയങ്ങളിലും ഐ.ടി. ലാബ് സജീവമാണ്. വിവിധ വിഷയങ്ങള്‍ പഠിപ്പിപ്പിക്കുന്നതിന് എല്ലാ അധ്യാപകരും ഐ.ടി. ഉപയോഗപ്പെടുത്തുന്നു. വെക്കേഷന്‍ കാലത്ത്  ലഭിച്ച ഐ.ടി. പരിശീലനം എല്ലാ അധ്യാപകരെയും ഐ.ടി. അധിഷ്ഠിത അധ്യാപനത്തിന് പ്രാപ്തരാക്കിയിട്ടുണ്ട്. സാമൂഹ്യശാസ്ത്രക്ലാസുകളില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള പഠനം നടക്കുന്നുണ്ട്. ഭാഷാക്ലാസുകളില്‍, കവിതാശകലങ്ങള്‍, പ്രശസ്തരുടെ പ്രസംഗങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവ ദൃശ്യശ്രാവ്യമാക്കാന്‍ ഐ.ടി. സഹായിക്കുന്നു.

എഡ്യുസാറ്റ് വിക്ഷേപണം ചെയ്യുന്ന വിക്‌ടേഴ്‌സ് ചാനല്‍ പരിപാടികള്‍ വീക്ഷിക്കാനുള്ള സൗക ര്യം കുട്ടികള്‍ക്ക് ഒരുക്കിയിട്ടുണ്ട്. സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍, ശാന്തമായഅന്തരീക്ഷം തുടങ്ങിയവ നമ്മുടെ സ്മാര്‍ട്ട് ക്ലാസ്‌റൂമിന്റെ പ്രത്യേകതകളാണ്. വിജ്ഞാനപ്രദമായ നൂറോളം സിഡികള്‍ ഉള്‍പ്പെടുന്ന ഒരു സിഡി ലൈബ്രറി അടുത്തയിടെ ഉദ്ഘാടനം ചെയ്തു. എല്‍.പി., യു.പി. ക്ലാസുകള്‍ക്കും പ്രീപ്രൈമറിക്ലാസിനും അനുയോജ്യമായ ധാരാളം സിഡികള്‍ ഈ ലൈബ്രറിയിലുണ്ട്. എല്‍.പി. ക്ലാസുകള്‍ക്ക് ഐ.ടി. പിരിയേഡ് ഇല്ല എങ്കില്‍ പോലും കമ്പ്യൂട്ടര്‍ സംബന്ധമായ അടിസ്ഥാനകാര്യങ്ങള്‍ അവരും മാനസ്സിലാക്കേണ്ടതുണ്ട്. ഇതിനായി ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. പഠനം രസകരവും ഉത്സാഹഭരിതവുമാക്കിത്തീര്‍ ക്കാനുതകുന്ന ധാരാളം സിഡികള്‍ എല്ലാ കുട്ടികളെയും പഠനപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

ചുരുക്കത്തില്‍ പഠനത്തിന്റെ ആധുനികവല്‍ക്കരണം സാധ്യമാക്കുന്ന പ്രധാന ഉപാധിയാണ് ഐ.ടി.വിദ്യാഭ്യാസം. ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ടെങ്കിലും സ്‌കൂ ളില്‍ കാര്യക്ഷമമായ ഐ.ടി. പഠനം നടന്നുവരുന്നു എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അധ്യാപക-രക്ഷാകര്‍തൃസമിതി

അധ്യാപക-രക്ഷാകര്‍തൃസമിതികളുടെകൂട്ടായ്മ വിദ്യാഭ്യാസ പുരോഗതിക്ക്‌

സമൂഹത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റി പിന്നോക്കാവസ്ഥയില്‍ നിന്നും മെച്ചപ്പെട്ട ഒരു ജീവിതശൈലിയിലേക്ക് നയിക്കാന്‍ ഉതകുന്നതായിരിക്കണം ഓരോ കുട്ടിയുടെയും വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കേണ്ടത്. തന്റെയും കുടുംബത്തിന്റെയും കാര്യങ്ങളെമാത്രം ചുരുക്കിചിന്തിക്കുകയും നമ്മുടെ സാംസ്‌കാരികപാരമ്പര്യത്തെ കണ്ടില്ലെന്ന് നടിക്കാതെയുമുള്ള ഒരുവനെയല്ല നമുക്കാവശ്യം. മറിച്ച് വ്യക്തിവികാസത്തിലൂടെ സാമൂഹികവികാസം ഉണ്ടാവാനുള്ള വിദ്യാഭ്യാസസമ്പ്രദായത്തെയാണ് നാം പോഷിപ്പിക്കേണ്ടത്. ഇതില്‍ പരമപ്രധാനം വിദ്യാര്‍ത്ഥികളാണ്. സാമൂഹ്യജീവിയായി ജീവിക്കാന്‍ ഒരു കുട്ടിക്ക് കഴിയണമെങ്കില്‍ അധ്യാപകര്‍ മാത്രം വിചാരിച്ചാല്‍ പോര, രക്ഷിതാക്കളുടെ നിരന്തരമായ ഇടപെടലുകളും ആവശ്യമാണ് എന്ന് കണ്ടുകൊണ്ടാണ് സ്‌കൂളുകളില്‍ അധ്യാപകരക്ഷാകര്‍തൃസമിതികള്‍ സജീവമാക്കാന്‍ കേരളം പോലു ള്ള സംസ്ഥാനത്ത് തുടക്കം കുറിച്ചത്. ഇതിന്റെ പരിണതഫലം ഇന്ന് കേരളത്തിലെ വിദ്യാഭ്യാസപുരോ ഗതിയില്‍ കണ്ടുവരുന്നുണ്ട്.

വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനും അധ്യാപകരുമായും കുട്ടി കളുമായുമുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിനും ഇന്നും പല രക്ഷിതാക്കളും മുന്നോട്ടുവരുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. രക്ഷിതാക്കളെ വിദ്യാലയവുമായി അടുപ്പിക്കുന്നതിന് പല വിധത്തിലുള്ള ബോധവല്‍ക്കരണപരിപാടികളും ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. അതാത് വിദ്യാലയങ്ങളിലെ അധ്യാപകരക്ഷാകര്‍തൃസമിതികള്‍ കൂട്ടായി ആശയവിനിമയം ചെയ്താണ് ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

ഒരു വിദ്യാലയത്തിന്റെ അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അധ്യാപകരക്ഷാകര്‍തൃസമിതികളുടെ പങ്ക് വലുതാണ്. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഓരോ കുട്ടിയുടെ രക്ഷിതാവിനും വിദ്യാലയത്തിനകത്തും പുറ ത്തും ചെയ്യാന്‍ കഴിയേണ്ടതുമാണ്. ഇതിലൂടെ തന്റെ കുട്ടിയുടെ പാഠ്യ, പാഠ്യേതരവിഷയങ്ങളിലുള്ള പ്രാവീ ണ്യം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണം.
വിദ്യാലയത്തിലെ ഓരോ കുട്ടി ക്കും പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഉള്‍ ക്കൊള്ളാനുള്ള കഴിവ് വ്യത്യസ്തമാണ്. എന്നാല്‍ ഒരു പ്രത്യേകവിഷയത്തിനോ, പാഠ്യേതരവിഷയത്തിനോ തെരഞ്ഞെടുക്കുമ്പോള്‍ ആ കുട്ടിക്ക് അതുള്‍ക്കൊള്ളാനുള്ള കഴിവിനെ അധ്യാപകരും രക്ഷിതാക്കളും ആദ്യം വിലയിരുത്തണം. അതിനനുസരിച്ചുവേണം ഏത് മേഖലയിലാണ് ആ കുട്ടിയെ ഉപയോഗിക്കേണ്ടത് എന്ന തീരുമാനമെടുക്കാന്‍. ഇത്തരത്തില്‍ കണ്ടുപിടിച്ച ശേഷം പ്രസ്തുതകുട്ടിയുടെ കഴിവിനനസുരിച്ച് പരിശീലനം നല്‍കി അവനും നാടിനും പ്രയോജനകരമാക്കുക എന്നതായിരിക്കണം അധ്യാപക-രക്ഷകര്‍തൃസമിതികളുടെ ഏകോപനം കൊണ്ടുദ്ദേശിക്കേണ്ടത്.
എല്ലാകാലത്തും ലോകം സ്‌നേ ഹിക്കുന്ന രാഷ്ട്രീയനേതാക്കളും കലാകാരന്മാരും സാമൂഹികപ്രവര്‍ ത്തകരും സാഹിത്യകാരന്മാരുമൊ ക്കെ അവരുടെ ജീവിതത്തിലെ നേട്ടങ്ങള്‍ക്ക് നിദാനമായിട്ടുള്ള കാര്യങ്ങള്‍ക്ക് വിത്തുപാകിയിട്ടുള്ളത് ആദ്യകാലവിദ്യാലയങ്ങളിലെ അനുഭവങ്ങളാണ് എന്ന് എടുത്തു പറഞ്ഞിരിക്കുന്നു.

കുട്ടിയുടെ ബുദ്ധിയുടെയും അറിവിന്റെയും വാസനകളുടെയും കഴിവിന്റെയും അവന്‍ ഉയര്‍ത്തിപിടിക്കേണ്ട മൂല്യങ്ങളുടെയും ഒന്നായിചേര്‍ന്ന അന്ത:സത്തയുടെ പ്രതിഫലനമാണ് വ്യക്തിത്വം എന്നത്. ഓരോരുത്തരുടെയും വ്യക്തിത്വം ഉയര്‍ത്തിപിടിക്കാന്‍ വിദ്യാലയജീവിതത്തില്‍ അധ്യാപകരക്ഷാകര്‍തൃസമിതികളുടെ കൂട്ടായ്മക്ക് കഴിയുമെന്നതില്‍ തര്‍ക്കമില്ല.


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വിയര്‍പ്പ്

മണ്ണില്‍ കളിക്കരുത്!
വെയിലത്ത് നടക്കരുത്!
മഴയത്തിറങ്ങരുത്!
വിയര്‍ക്കരുത്!
കുട്ടിക്കാലത്തെ ശിക്ഷണങ്ങളെല്ലാം
അതേപടി ഇപ്പോഴും
ഇനിയെന്നെ നിര്‍ബന്ധിക്കാന്‍
നിങ്ങള്‍ക്കെന്തവകാശം?
വിയര്‍പ്പുനാറ്റം എനിക്ക്
സഹിക്കാന്‍ വയ്യല്ലോ

- ഹുസ്‌ന തസ്‌നീം കെ.ടി.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നിരാശ

നിറമുള്ള സ്വപ്നങ്ങള്‍ നെയ്തുപോയി
അറിയാതെ ചിറകുകള്‍ വിടര്‍ത്തിനിന്നു.
അലതല്ലും തിരമാലപോലെ മനസ്സിന്റെ
നിറകുടം തുളുമ്പി പോയി.

വിധിയുടെ ഹസ്തങ്ങള്‍ മാറിവന്നു.
തഴുകി തലോടി കടന്നു പോയി.
പൊട്ടിത്തകര്‍ന്നൊരെന്‍ ചില്ലുപാത്രം
മങ്ങിത്തുടങ്ങിയെന്നാഗ്രഹങ്ങള്‍.

പാഴ്ജന്മമായി, ഞാന്‍ ഭാരമായി
മോഹാലയങ്ങള്‍ തകര്‍ന്നു വീണു.
മരവിപ്പിന്‍ ഭാരവും മാറിയില്ല.
ശോകമൂകങ്ങളാലെന്റെ ജീവന്‍
മാത്രമെന്‍ നെഞ്ചിലശേഷിച്ചു.

ദൈവത്തിന്‍ നീതി ഇതെന്തിനെയോ
ഇനിയും കഴിഞ്ഞില്ലേ പരീക്ഷണങ്ങള്‍
ജന്മദു:ഖങ്ങള്‍ മറന്നൊരെന്നെ
ജീവിക്കാന്‍ പ്രേരണ നല്‍കിയോരേ
ക്ഷമയില്‍ വിളങ്ങുന്ന എന്‍ മാനസം
ഇനിയും നിയെന്തിനീ പരീക്ഷണങ്ങള്‍?!
അന്ധകാരത്തിന്‍ തേന്‍ നുകരുന്നു
ഇല്ലായ്മ എന്നെ പുണര്‍ന്നു നിന്നു.
വല്ലായ്മ  എന്തിനറിഞ്ഞു വീണ്ടും!
പൊട്ടിച്ചെറിഞ്ഞൊരെന്‍ മോഹമെല്ലാം
വരുമോ പ്രതീക്ഷതന്‍ കുഞ്ഞുനാളം?

-ഫസ്‌ന

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പൂമ്പാറ്റ

പാറിനടക്കും പൂമ്പാറ്റേ
എങ്ങോട്ടാ പോകുന്നേ?
പൂന്തേനുണ്ണാന്‍ പോണൂ ഞാന്‍
റോസാപൂവില്‍ പോണൂഞാന്‍ .

എന്തൊരു ചന്തം നിന്‍ചിറക്
എങ്ങനെ കിട്ടി പൊന്‍ചിറക്?
നിന്‍ ചിറക് കടം തന്നാല്‍
ഞാനും കൂടെ പോരാലോ...


-ഹസനുല്‍ ബന്ന

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

കാക്കമ്മ

ഒരു ഞായറാഴ്ച ദിവസം.

മെല്ലെ എഴുന്നേറ്റു. ഒച്ചയുണ്ടാക്കാതെ നടന്നു. മുറ്റത്തെ പുളിമരക്കൊമ്പില്‍ കൂടുകൂട്ടിയ കാക്കമ്മയുടെ മുട്ടകള്‍ വിരിഞ്ഞോ ആവോ...

കാക്കമ്മ എന്നെ ഒളികണ്ണിട്ടു നോക്കുന്നത് കണ്ടില്ലേ... കോങ്കണ്ണീ...
കാക്കമ്മേ... എന്നാ നിന്റെ മുട്ടകള്‍ വിരിയ്വാ?
കാ... കാ.... കാ...
ങ്ഹാ... മറ്റന്നാളായിരിക്കുമല്ലേ...
നിനക്ക് ഞാന്‍ അപ്പകഷ്ണം തരട്ടേ... നീ പുറത്തിറങ്ങേണ്ട... വേഗം വിരിയട്ടെ നിന്റെ മുട്ടകള്‍
എന്തിനാ കാക്കമ്മേ കരയുന്നത്? ഹായ്... മുട്ടകള്‍ വിരിഞ്ഞിരിക്കുന്നല്ലോ... ങേ... കുയിലിന്റെ കുട്ടികളാണോ?...

ഹായ്... നല്ല കുയില്‍ കുഞ്ഞുങ്ങള്‍... കാക്കമ്മേ, നീ അവയെ കൊത്തേണ്ട ട്ടോ... അവര്‍ നല്ല കുട്ടികളാ... അവരെ വളര്‍ത്തിയാല്‍ നീ ചെയ്യുന്ന നന്മയായിരിക്കും അത്.
കാ... കാ... കാ...
നീ സമ്മതിച്ചു അല്ലേ... നല്ല കാക്കമ്മ... ഞാന്‍ നിനക്കൊരു പഞ്ചാരമുത്തം തരാം ട്ടോ...

-നത സ്വലാഹ് പി.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ബോധവാനാകുക

തെളിനീരൊഴുകുന്ന പുഴയല്ലേ മുന്നില്‍
തെളിനീരിലത്ഭുതം കൂറിയിരിപ്പല്ലേ,
ഈ പുഴയുടെ സൗന്ദര്യം കാണുകയല്ലേ
കൂട്ടരേ, നമ്മളീ കുട്ടിക്കുരുന്നുകള്‍!

പുഴയുടെ അരികിലതാ നീണ്ടുകിടക്കുന്ന
പച്ചപ്പരവതാനിപോലെ മനോഹരം
നെല്ലോലകള്‍ തലയാട്ടി രസിക്കുന്നതാം
വയലല്ലേ നമ്മള്‍ കാണുന്നത് കൂട്ടരേ!

തത്തകള്‍ മൈനകള്‍ പ്രവുകളുമെല്ലാം
പാറിപ്പാറിപറന്നു വന്ന്
പറന്നിറങ്ങി തിരിഞ്ഞു നടന്നിട്ട്
പറന്നുയരുന്നു നെല്‍ക്കതിരുകളുമായ്!
വയല്‍ക്കരയിലുള്ള ഒരു മാങ്കൊമ്പിലിരുന്ന്
മധുരഗാനം പൊഴിക്കുകയാണല്ലോ
ആരാരും കാണാതെയീ ഗായകന്‍
പാടുകയാണല്ലോയീ കൊച്ചുകുയില്‍!

ഇതെല്ലാം ഞാന്‍ സ്വപ്നത്തില്‍ കണ്ടതാണേ,
യാദൃശ്ചികമായേതോ നിമിഷത്തിലാണേ,
ഇനിയൊരിക്കലും ദൃശ്യമാകില്ലിത് സ്വപ്നത്തില്‍ പോലുമേ,
മാനവാ നിന്‍ ചെയ്തികളല്ലേയിതിനു കാരണം!

പുഴയിലില്ലായിന്ന് തെളിനീര്
മണല്‍ വാരിക്കഴിച്ചത് മാഫിയകള്‍
എന്നുടെ കൂട്ടരെ ഇങ്ങനെയായാല്‍
വെള്ളമില്ലാത്തൊരവസ്ഥ വരില്ലേ?

വയലുകളെല്ലാം നികത്തീട്ടല്ലേയിന്ന്
കെട്ടിടങ്ങളുണ്ടാക്കീടുന്നത്
എന്റെ മനുഷ്യരേ ഇങ്ങനെയായാല്‍
ഭക്ഷണമില്ലാത്തൊരവസ്ഥ വരില്ലേ!

തത്തയും പ്രാവും മൈനയും കുയിലും
എങ്ങനെ വരുമീ കേണ്‍ക്രീറ്റ് വയലില്‍?
വസിക്കേണ്ടേ മാനവാ ജന്തുമിത്രാദികള്‍ക്ക്?
ബോധവാനാകൂ നിന്‍ നന്മക്കായ്‌

-സോണിയ ടി.ടി.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts with Thumbnails