RSS

നിരാശ

നിറമുള്ള സ്വപ്നങ്ങള്‍ നെയ്തുപോയി
അറിയാതെ ചിറകുകള്‍ വിടര്‍ത്തിനിന്നു.
അലതല്ലും തിരമാലപോലെ മനസ്സിന്റെ
നിറകുടം തുളുമ്പി പോയി.

വിധിയുടെ ഹസ്തങ്ങള്‍ മാറിവന്നു.
തഴുകി തലോടി കടന്നു പോയി.
പൊട്ടിത്തകര്‍ന്നൊരെന്‍ ചില്ലുപാത്രം
മങ്ങിത്തുടങ്ങിയെന്നാഗ്രഹങ്ങള്‍.

പാഴ്ജന്മമായി, ഞാന്‍ ഭാരമായി
മോഹാലയങ്ങള്‍ തകര്‍ന്നു വീണു.
മരവിപ്പിന്‍ ഭാരവും മാറിയില്ല.
ശോകമൂകങ്ങളാലെന്റെ ജീവന്‍
മാത്രമെന്‍ നെഞ്ചിലശേഷിച്ചു.

ദൈവത്തിന്‍ നീതി ഇതെന്തിനെയോ
ഇനിയും കഴിഞ്ഞില്ലേ പരീക്ഷണങ്ങള്‍
ജന്മദു:ഖങ്ങള്‍ മറന്നൊരെന്നെ
ജീവിക്കാന്‍ പ്രേരണ നല്‍കിയോരേ
ക്ഷമയില്‍ വിളങ്ങുന്ന എന്‍ മാനസം
ഇനിയും നിയെന്തിനീ പരീക്ഷണങ്ങള്‍?!
അന്ധകാരത്തിന്‍ തേന്‍ നുകരുന്നു
ഇല്ലായ്മ എന്നെ പുണര്‍ന്നു നിന്നു.
വല്ലായ്മ  എന്തിനറിഞ്ഞു വീണ്ടും!
പൊട്ടിച്ചെറിഞ്ഞൊരെന്‍ മോഹമെല്ലാം
വരുമോ പ്രതീക്ഷതന്‍ കുഞ്ഞുനാളം?

-ഫസ്‌ന

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails