RSS

അധ്യാപക-രക്ഷാകര്‍തൃസമിതി

അധ്യാപക-രക്ഷാകര്‍തൃസമിതികളുടെകൂട്ടായ്മ വിദ്യാഭ്യാസ പുരോഗതിക്ക്‌

സമൂഹത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റി പിന്നോക്കാവസ്ഥയില്‍ നിന്നും മെച്ചപ്പെട്ട ഒരു ജീവിതശൈലിയിലേക്ക് നയിക്കാന്‍ ഉതകുന്നതായിരിക്കണം ഓരോ കുട്ടിയുടെയും വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കേണ്ടത്. തന്റെയും കുടുംബത്തിന്റെയും കാര്യങ്ങളെമാത്രം ചുരുക്കിചിന്തിക്കുകയും നമ്മുടെ സാംസ്‌കാരികപാരമ്പര്യത്തെ കണ്ടില്ലെന്ന് നടിക്കാതെയുമുള്ള ഒരുവനെയല്ല നമുക്കാവശ്യം. മറിച്ച് വ്യക്തിവികാസത്തിലൂടെ സാമൂഹികവികാസം ഉണ്ടാവാനുള്ള വിദ്യാഭ്യാസസമ്പ്രദായത്തെയാണ് നാം പോഷിപ്പിക്കേണ്ടത്. ഇതില്‍ പരമപ്രധാനം വിദ്യാര്‍ത്ഥികളാണ്. സാമൂഹ്യജീവിയായി ജീവിക്കാന്‍ ഒരു കുട്ടിക്ക് കഴിയണമെങ്കില്‍ അധ്യാപകര്‍ മാത്രം വിചാരിച്ചാല്‍ പോര, രക്ഷിതാക്കളുടെ നിരന്തരമായ ഇടപെടലുകളും ആവശ്യമാണ് എന്ന് കണ്ടുകൊണ്ടാണ് സ്‌കൂളുകളില്‍ അധ്യാപകരക്ഷാകര്‍തൃസമിതികള്‍ സജീവമാക്കാന്‍ കേരളം പോലു ള്ള സംസ്ഥാനത്ത് തുടക്കം കുറിച്ചത്. ഇതിന്റെ പരിണതഫലം ഇന്ന് കേരളത്തിലെ വിദ്യാഭ്യാസപുരോ ഗതിയില്‍ കണ്ടുവരുന്നുണ്ട്.

വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനും അധ്യാപകരുമായും കുട്ടി കളുമായുമുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിനും ഇന്നും പല രക്ഷിതാക്കളും മുന്നോട്ടുവരുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. രക്ഷിതാക്കളെ വിദ്യാലയവുമായി അടുപ്പിക്കുന്നതിന് പല വിധത്തിലുള്ള ബോധവല്‍ക്കരണപരിപാടികളും ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. അതാത് വിദ്യാലയങ്ങളിലെ അധ്യാപകരക്ഷാകര്‍തൃസമിതികള്‍ കൂട്ടായി ആശയവിനിമയം ചെയ്താണ് ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

ഒരു വിദ്യാലയത്തിന്റെ അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അധ്യാപകരക്ഷാകര്‍തൃസമിതികളുടെ പങ്ക് വലുതാണ്. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഓരോ കുട്ടിയുടെ രക്ഷിതാവിനും വിദ്യാലയത്തിനകത്തും പുറ ത്തും ചെയ്യാന്‍ കഴിയേണ്ടതുമാണ്. ഇതിലൂടെ തന്റെ കുട്ടിയുടെ പാഠ്യ, പാഠ്യേതരവിഷയങ്ങളിലുള്ള പ്രാവീ ണ്യം മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണം.
വിദ്യാലയത്തിലെ ഓരോ കുട്ടി ക്കും പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഉള്‍ ക്കൊള്ളാനുള്ള കഴിവ് വ്യത്യസ്തമാണ്. എന്നാല്‍ ഒരു പ്രത്യേകവിഷയത്തിനോ, പാഠ്യേതരവിഷയത്തിനോ തെരഞ്ഞെടുക്കുമ്പോള്‍ ആ കുട്ടിക്ക് അതുള്‍ക്കൊള്ളാനുള്ള കഴിവിനെ അധ്യാപകരും രക്ഷിതാക്കളും ആദ്യം വിലയിരുത്തണം. അതിനനുസരിച്ചുവേണം ഏത് മേഖലയിലാണ് ആ കുട്ടിയെ ഉപയോഗിക്കേണ്ടത് എന്ന തീരുമാനമെടുക്കാന്‍. ഇത്തരത്തില്‍ കണ്ടുപിടിച്ച ശേഷം പ്രസ്തുതകുട്ടിയുടെ കഴിവിനനസുരിച്ച് പരിശീലനം നല്‍കി അവനും നാടിനും പ്രയോജനകരമാക്കുക എന്നതായിരിക്കണം അധ്യാപക-രക്ഷകര്‍തൃസമിതികളുടെ ഏകോപനം കൊണ്ടുദ്ദേശിക്കേണ്ടത്.
എല്ലാകാലത്തും ലോകം സ്‌നേ ഹിക്കുന്ന രാഷ്ട്രീയനേതാക്കളും കലാകാരന്മാരും സാമൂഹികപ്രവര്‍ ത്തകരും സാഹിത്യകാരന്മാരുമൊ ക്കെ അവരുടെ ജീവിതത്തിലെ നേട്ടങ്ങള്‍ക്ക് നിദാനമായിട്ടുള്ള കാര്യങ്ങള്‍ക്ക് വിത്തുപാകിയിട്ടുള്ളത് ആദ്യകാലവിദ്യാലയങ്ങളിലെ അനുഭവങ്ങളാണ് എന്ന് എടുത്തു പറഞ്ഞിരിക്കുന്നു.

കുട്ടിയുടെ ബുദ്ധിയുടെയും അറിവിന്റെയും വാസനകളുടെയും കഴിവിന്റെയും അവന്‍ ഉയര്‍ത്തിപിടിക്കേണ്ട മൂല്യങ്ങളുടെയും ഒന്നായിചേര്‍ന്ന അന്ത:സത്തയുടെ പ്രതിഫലനമാണ് വ്യക്തിത്വം എന്നത്. ഓരോരുത്തരുടെയും വ്യക്തിത്വം ഉയര്‍ത്തിപിടിക്കാന്‍ വിദ്യാലയജീവിതത്തില്‍ അധ്യാപകരക്ഷാകര്‍തൃസമിതികളുടെ കൂട്ടായ്മക്ക് കഴിയുമെന്നതില്‍ തര്‍ക്കമില്ല.


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails