RSS

ബോധവാനാകുക

തെളിനീരൊഴുകുന്ന പുഴയല്ലേ മുന്നില്‍
തെളിനീരിലത്ഭുതം കൂറിയിരിപ്പല്ലേ,
ഈ പുഴയുടെ സൗന്ദര്യം കാണുകയല്ലേ
കൂട്ടരേ, നമ്മളീ കുട്ടിക്കുരുന്നുകള്‍!

പുഴയുടെ അരികിലതാ നീണ്ടുകിടക്കുന്ന
പച്ചപ്പരവതാനിപോലെ മനോഹരം
നെല്ലോലകള്‍ തലയാട്ടി രസിക്കുന്നതാം
വയലല്ലേ നമ്മള്‍ കാണുന്നത് കൂട്ടരേ!

തത്തകള്‍ മൈനകള്‍ പ്രവുകളുമെല്ലാം
പാറിപ്പാറിപറന്നു വന്ന്
പറന്നിറങ്ങി തിരിഞ്ഞു നടന്നിട്ട്
പറന്നുയരുന്നു നെല്‍ക്കതിരുകളുമായ്!
വയല്‍ക്കരയിലുള്ള ഒരു മാങ്കൊമ്പിലിരുന്ന്
മധുരഗാനം പൊഴിക്കുകയാണല്ലോ
ആരാരും കാണാതെയീ ഗായകന്‍
പാടുകയാണല്ലോയീ കൊച്ചുകുയില്‍!

ഇതെല്ലാം ഞാന്‍ സ്വപ്നത്തില്‍ കണ്ടതാണേ,
യാദൃശ്ചികമായേതോ നിമിഷത്തിലാണേ,
ഇനിയൊരിക്കലും ദൃശ്യമാകില്ലിത് സ്വപ്നത്തില്‍ പോലുമേ,
മാനവാ നിന്‍ ചെയ്തികളല്ലേയിതിനു കാരണം!

പുഴയിലില്ലായിന്ന് തെളിനീര്
മണല്‍ വാരിക്കഴിച്ചത് മാഫിയകള്‍
എന്നുടെ കൂട്ടരെ ഇങ്ങനെയായാല്‍
വെള്ളമില്ലാത്തൊരവസ്ഥ വരില്ലേ?

വയലുകളെല്ലാം നികത്തീട്ടല്ലേയിന്ന്
കെട്ടിടങ്ങളുണ്ടാക്കീടുന്നത്
എന്റെ മനുഷ്യരേ ഇങ്ങനെയായാല്‍
ഭക്ഷണമില്ലാത്തൊരവസ്ഥ വരില്ലേ!

തത്തയും പ്രാവും മൈനയും കുയിലും
എങ്ങനെ വരുമീ കേണ്‍ക്രീറ്റ് വയലില്‍?
വസിക്കേണ്ടേ മാനവാ ജന്തുമിത്രാദികള്‍ക്ക്?
ബോധവാനാകൂ നിന്‍ നന്മക്കായ്‌

-സോണിയ ടി.ടി.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails